ബി.എസ്.എഫ് ക്യാമ്പില്‍ വെടിവെയ്പ്പ്; സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു
കൊൽക്കത്ത പശ്ചിമ ബംഗാളില്‍ ക്യാമ്പിനുള്ളിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാർ ദാരുണമായി കൊല്ലപ്പെട്ടു.അജയ് കുമാർ, അബദാർ കുമാർ എന്നിവരാണ് മരിച്ചത്. മാല്‍ഡ ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പിലാണ് സഹപ്രവർത്തകന്റെ തോക്കുനിന്നുള്ള വെടിയേറ്റ് ജവാന്മാർക്ക് ജീവൻ നഷ്ടമായത്.
ക്യാമ്പില്‍ കസ്റ്റഡിയിലായിരുന്ന കോണ്‍സ്റ്റബിള്‍ ശിവകുമാർ മിശ്രയാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് മൂന്ന് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്.
കൊൽക്കത്ത പശ്ചിമ ബംഗാളില്‍ ക്യാമ്പിനുള്ളിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാർ ദാരുണമായി കൊല്ലപ്പെട്ടു.അജയ് കുമാർ, അബദാർ കുമാർ എന്നിവരാണ് മരിച്ചത്. മാല്‍ഡ ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പിലാണ് സഹപ്രവർത്തകന്റെ തോക്കുനിന്നുള്ള വെടിയേറ്റ് ജവാന്മാർക്ക് ജീവൻ നഷ്ടമായത്.
ക്യാമ്പില്‍ കസ്റ്റഡിയിലായിരുന്ന കോണ്‍സ്റ്റബിള്‍ ശിവകുമാർ മിശ്രയാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് മൂന്ന് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ ബികാസ് ഭർമ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോടതി നടപടികളുടെ ഭാഗമായി ക്യാമ്പില്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന പ്രതിയായ ശിവകുമാർ മിശ്ര കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും കൃത്യത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ ലോക്കല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഊർജിതമായ അന്വേഷണം ആരംഭിച്ചു.