ഗോവയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം; നിശാക്ലബ് ഉടമകളടക്കമുള്ളവര്‍ക്കെതിരെ കേസ്
നിശാക്ലബിലെ തീപിടിത്തത്തില്‍ നൈറ്റ് ക്ലബിന്റെ ഉടമകള്‍, മാനേജര്‍, പരിപാടിയുടെ സംഘാടകര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
Dec 8, 2025, 06:28 IST
സംഭവത്തില്‍ ഗോവ മുഖ്യമന്ത്രി മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഗോവയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബിലെ തീപിടിത്തത്തില്‍ നൈറ്റ് ക്ലബിന്റെ ഉടമകള്‍, മാനേജര്‍, പരിപാടിയുടെ സംഘാടകര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ നൈറ്റ് ക്ലബിന്റെ ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയ സര്‍പഞ്ച് റോഷന് റെഡ്ഗറെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ ഗോവ മുഖ്യമന്ത്രി മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സ്ഥാപനം വീഴ്ച്ച വരുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.