ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട്; പൊലീസിന്റെ കണ്ടെത്തല്‍
ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തല്‍. ഡല്‍ഹി പൊലീസിന്റേതാണ് കണ്ടെത്തല്‍.
സംഭവത്തില്‍ ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപകത്തിൽ 21പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. മരിച്ചവരില്‍ ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 17 വിദേശികള്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്
ന്യൂഡൽഹി: ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തല്‍. ഡല്‍ഹി പൊലീസിന്റേതാണ് കണ്ടെത്തല്‍.
സംഭവത്തില്‍ ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഹോട്ടൽ നടത്തുന്നത് താൻ ആല്ലെന്നാണ് അറസ്റ്റിലായ ഉടമ ലോകേഷ് ബജാജ് പ്രതികരിച്ചത്. മറ്റൊരു വ്യക്തിയെയാണ് ഹോട്ടൽ നടത്താൻ ഏൽപ്പിച്ചതെന്നും ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ഏർപ്പെട്ടിരുന്നില്ലെന്നും ഇയാള്‍ പൊലീസിന് മൊഴി നൽകി.
തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലില്‍ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. അപകത്തിൽ 21പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. മരിച്ചവരില്‍ ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 17 വിദേശികള്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്.
37 ഓളം പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. നാല്‍പതോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 7 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.