ഇ ഓട്ടോറിക്ഷയുടെ ചാര്‍ജിങ് പോയിന്റില്‍ നിന്ന് തീ പടര്‍ന്നു ; വീട്ടില്‍ കിടന്നുറങ്ങിയ നാലുപേര്‍ക്ക് ദാരുണാന്ത്യം
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Nov 29, 2026, 11:16 IST
കിഴക്കന്‍ ഡല്‍ഹിയിലെ വിശ്വാസ് നഗറില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചാര്‍ജിങ് പോയിന്റില്‍ നിന്നുണ്ടായ തീ പിടിത്തത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഡല്‍ഹിയിലെ വിശ്വാസ് നഗറില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
പാര്‍പ്പിട സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ സ്ഥാപിച്ചിരുന്ന ചാര്‍ജിങ് പോയിന്റാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഒന്നാം നിലയിലെ മുറികള്‍ക്കുള്ളില്‍ കിടന്നുറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
ഗ്രൗണ്ട് ഫ്ളോറില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് ഇ ഓട്ടോറിക്ഷകളും കത്തി നശിച്ചു. കെട്ടിടത്തിന്റെ ഉള്‍വശങ്ങളിലും സാരമായ നാശനഷ്ടമുണ്ടായിട്ടുണഅട്. പൊലീസ് അന്വേഷണം തുടങ്ങി.