ഡല്‍ഹി ഹോട്ടലിലെ തീപിടുത്തം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം പ്രഖ്യാപിച്ച്‌ കേന്ദ്രം

ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 21 ആയി. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രം 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്.

 

രാവിലെ ഭൂരിഭാഗം താമസക്കാരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടിത്തമുണ്ടായത്.

ഡൽഹി: ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 21 ആയി. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രം 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്.

ലെമണ്‍ ഗ്രീൻ ഹോട്ടലില്‍ അനുമതിയില്ലാതെ 25 മുറികള്‍ പ്രവർത്തിച്ചുവെന്നാണ് വിവരം. ഹോട്ടല്‍ പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി എന്ന് റിപ്പോർട്ട്. 6 മുറികള്‍ക്കായിരുന്നു ലൈസൻസ് പ്രകാരം അനുമതി.എന്നാല്‍ 25 ഓളം മുറികള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നതായി വിവരം.

പ്രധനമന്ത്രി അനുശോചനം രേഖപ്പെടുത്തി. സർക്കാർ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യകതമാക്കി. ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും അവർ അറിയിച്ചു.

രാവിലെ ഭൂരിഭാഗം താമസക്കാരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടിത്തമുണ്ടായത്.ഇതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. ഹോട്ടലിന്‍റെ താഴത്തെ നിലയില്‍ ഒരു റെസ്റ്റോറന്‍റും പ്രവർത്തിക്കുന്നുണ്ട്.