ഒഡീഷയില്‍ ആശുപത്രിയില്‍ തീപിടുത്തം; പത്ത് രോഗികള്‍ മരിച്ചു
ഒഡീഷയില്‍ ആശുപത്രിയില്‍ തീപിടുത്തം; പത്ത് രോഗികള്‍ മരിച്ചു
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
തിപിടുത്തത്തില്‍ 11 ജീവനക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഒഡീഷയില്‍ ആശുപത്രിയില്‍ തീപിടുത്ത. പത്ത് രോഗികള്‍ മരിച്ചു. എസ് സി ബി മെഡിക്കല്‍ കോളേജിന്റെ ഐസിയുവില്‍ ആണ് തീപിടുത്തം. തീപിടുത്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചി ആശുപത്രിയിലെത്തിയിരുന്നു. തിപിടുത്തത്തില്‍ 11 ജീവനക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ജീവനക്കാര്‍ക്ക് പരുക്കേറ്റതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുലര്‍ച്ചെ 2.30നാണ് ആശുപത്രിയില്‍ തീപിടുത്തം ഉണ്ടായത്. ഒഡീഷയിലെ ഒരു പ്രധാന സര്‍ക്കാര്‍ ആശുപത്രിയാണ് എസ്സിബി ആശുപത്രി. സംഭവത്തിന് തൊട്ടുപിന്നാലെ, ഒഡീഷ മുഖ്യമന്ത്രി ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗിനൊപ്പം ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റ് രോഗികളെയും അവര്‍ സന്ദര്‍ശിച്ചു.