സാമ്പത്തിക തർക്കം;പിതാവിനെയും മകനെയും അയല്‍വാസി കൊലപ്പെടുത്തി

സാന്പത്തിക തർക്കത്തിനിടെ ഡല്‍ഹിയിലെ അളക്നന്ദയില്‍ പിതാവിനെയും മകനെയും അയല്‍വാസി കൊലപ്പെടുത്തി. രാകേഷ് സൂദ് (62) മകൻ കരണ്‍ (27) എന്നിവരാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ആസാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമം തടയാൻ ശ്രമിച്ച ഇവരുടെ ബന്ധുവിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും താമസിക്കുന്ന ഫ്ലാറ്റിലാണ് സംഭവം നടന്നത്

 

വാക്കു തർക്കത്തിനിടെ പ്രതി കത്തിയെടുത്ത് രാകേഷിനെയും കരണിനെയും കുത്തുകയായിരുന്നു. ആക്രമത്തിന് ശേഷം ആസാദ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ഡൽഹി: സാന്പത്തിക തർക്കത്തിനിടെ ഡല്‍ഹിയിലെ അളക്നന്ദയില്‍ പിതാവിനെയും മകനെയും അയല്‍വാസി കൊലപ്പെടുത്തി. രാകേഷ് സൂദ് (62) മകൻ കരണ്‍ (27) എന്നിവരാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ആസാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമം തടയാൻ ശ്രമിച്ച ഇവരുടെ ബന്ധുവിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും താമസിക്കുന്ന ഫ്ലാറ്റിലാണ് സംഭവം നടന്നത്.

 അതേ ഫ്ലാറ്റില്‍ മറ്റൊരു ബ്ലോക്കില്‍ താമസിക്കുന്ന ആസാദ് ഇവരുടെ ഫ്ലാറ്റില്‍ എത്തുകയും തുടർന്നുണ്ടായ തർക്കം ആക്രമത്തില്‍ കലാശിച്ചു. വാക്കു തർക്കത്തിനിടെ പ്രതി കത്തിയെടുത്ത് രാകേഷിനെയും കരണിനെയും കുത്തുകയായിരുന്നു. ആക്രമത്തിന് ശേഷം ആസാദ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തു.