'സ്ത്രീകള്‍ക്ക് 3000 രൂപ വീതം ധനസഹായം; പശ്ചിമ ബംഗാളില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കി.ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ വീതം ധനസഹായം നല്‍കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു.
അധികാരത്തിലെത്തി ആറ് മാസത്തിനുള്ളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കി.ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ വീതം ധനസഹായം നല്‍കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. അധികാരത്തിലെത്തി ആറ് മാസത്തിനുള്ളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാർക്ക് ഏറെക്കാലമായി സംസ്ഥാനത്ത് ചർച്ചാവിഷയമായ ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും പശുക്കടത്തും പൂർണ്ണമായും തടയാൻ കർശന നടപടികള്‍ സ്വീകരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് സർക്കാരിന്റെ കാലത്തെ അഴിമതികള്‍ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നും പത്രികയില്‍ പറയുന്നു.
ബംഗാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 'ലക്ഷ്മി ഭണ്ഡാർ' പദ്ധതിക്ക് ബദലായാണ് സ്ത്രീകള്‍ക്കുള്ള 3000 രൂപയുടെ വാഗ്ദാനത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. കേന്ദ്രമന്ത്രിമാരും മുതിർന്ന ബിജെപി നേതാക്കളും പങ്കെടുത്ത ചടങ്ങിലാണ് 'സങ്കല്‍പ് പത്ര' എന്ന പേരില്‍ പ്രകടനപത്രിക പുറത്തിറക്കിയത്.