രോഗികള്‍ക്ക് ആശ്വാസമായി മരുന്നുകളുടെ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി

 

ഏതൊക്കെ മരുന്നുകള്‍ക്കാണ് തീരുമാനം ബാധകമാകുക എന്ന് ബജറ്റില്‍ പറഞ്ഞിട്ടില്ല.

 

ക്യാന്‍സര്‍ ചികിത്സയെന്ന് പ്രത്യേകം എടുത്തുപറഞ്ഞ ശേഷമാണ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപനം നടത്തുന്നത്

2026 -27 കാലയളവിലേക്കുള്ള കേന്ദ്രബജറ്റില്‍ കാന്‍സര്‍ രോഗികള്‍ക്കും ചികിത്സയ്ക്കായി ധാരാളം പണം ചിലവിടുന്നവര്‍ക്കും ആശ്വാസമാകുന്ന തീരുമാനങ്ങളുണ്ട്. 17 മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യുട്ടി ഒഴിവാക്കിയതായാണ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചത്. 7 അപൂര്‍വ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പല ക്യാന്‍സര്‍ മരുന്നുകളും ഇറക്കുമതി ചെയ്യേണ്ടവ ആയതിനാല്‍ ഈ തീരുമാനം നിരവധി പേര്‍ക്ക് ഉപകാരപ്രദമായേക്കും. എന്നാല്‍ ഏതൊക്കെ മരുന്നുകള്‍ക്കാണ് തീരുമാനം ബാധകമാകുക എന്ന് ബജറ്റില്‍ പറഞ്ഞിട്ടില്ല.

ക്യാന്‍സര്‍ ചികിത്സയെന്ന് പ്രത്യേകം എടുത്തുപറഞ്ഞ ശേഷമാണ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപനം നടത്തുന്നത്. ഇറക്കുമതി ചെയ്യുന്ന ഓണ്‍കോളജി മരുന്നുകള്‍ക്ക് നിലവില്‍ വലിയ തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം മരുന്നുകളുടെ റീട്ടെയില്‍ വിലയില്‍ ഉണ്ടാകുകയും രോഗികള്‍ക്ക് അത് ഒരു ഭാരമാകുകയും ചെയ്യാറുണ്ട്. തീരുവ ഒഴിവാക്കുന്നതിലൂടെ മരുന്നുകളുടെ വില കുറയും. ചികിത്സ കൊണ്ടുപോകുന്നവര്‍ക്കും രോഗികള്‍ക്ക് അതൊരു ആശ്വാസമാകുകയും ചെയ്തു.
മരുന്നുകളുടെ വില ഇത്തരത്തില്‍ കുറയുന്നത്, കുടുംബങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ സഹായിക്കും എന്നാണ് വിലയിരുത്തല്‍. ഇന്‍ഷുറന്‍സ് ഇല്ലാത്ത രോഗികള്‍ക്കടക്കം ഈ തീരുമാനം വലിയ രീതിയില്‍ ഉപകാരപ്രദമായേക്കും. കാന്‍സറിനുള്ള മരുന്നുകള്‍ക്ക് പുറമെ ഏഴ് പ്രധാനപ്പെട്ട മരുന്നുകളുടെ തീരുവയും ഒഴിവാക്കുമെന്ന് പ്രഖ്യാപനമുണ്ട്. വ്യക്തികള്‍ കൊണ്ടുവരുന്ന മരുന്നുകള്‍, ചികിത്സയ്ക്കായുള്ള പ്രത്യേക ഭക്ഷണം എന്നിവയെയും തീരുവയില്‍ നിന്ന് ഒഴിവാക്കും.

തീരുവ നീക്കം ചെയ്യുന്നത് ഹ്രസ്വകാലത്തേക്ക് മരുന്നുകളുടെ വില കുറക്കുന്നത് വഴി, കൂടുതല്‍ പേര്‍ക്ക് അവ എത്താനുള്ള വഴിയൊരുക്കും എന്നാണ് നിരീക്ഷകര്‍ പറയുന്നത്.