റീല്‍സ് ചിത്രീകരണം തടഞ്ഞു; തമിഴ്നാട് തേനിയില്‍ പൊലീസുകാരനെ തല്ലിക്കൊന്നു
തമിഴ്നാട് തേനിയില്‍ പൊലീസുകാരനെ തല്ലിക്കൊന്നു. റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിർത്തി ദീപാവലി റീല്‍സ് ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെയാണ് മദ്യപസംഘം കൊലപ്പെടുത്തിയത്.സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാറാണ് കൊല്ലപ്പെട്ടത്.
തേനിക്കു സമീപം സമതർമ്മപുരത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ മദ്യലഹരിയിലായിരുന്ന നാല് യുവാക്കളെ തേനി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തേനി: തമിഴ്നാട് തേനിയില്‍ പൊലീസുകാരനെ തല്ലിക്കൊന്നു. റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിർത്തി ദീപാവലി റീല്‍സ് ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെയാണ് മദ്യപസംഘം കൊലപ്പെടുത്തിയത്.സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാറാണ് കൊല്ലപ്പെട്ടത്.
തേനിക്കു സമീപം സമതർമ്മപുരത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം.മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കള്‍ പൊതുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞിട്ട് പടക്കം പൊട്ടിക്കുകയും ഇത് മൊബൈല്‍ ഫോണില്‍ റീല്‍സായി ചിത്രീകരിക്കുകയുമായിരുന്നു
വിവരമറിഞ്ഞ സ്ഥലത്തെത്തിയ സ്പെഷല്‍ സബ് ഇൻസ്പെക്ടർ സെന്തില്‍കുമാർ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള റീല്‍സ് ചിത്രീകരണവും പടക്കം പൊട്ടിക്കലും തടയാൻ ശ്രമിച്ചു.
ഇതില്‍ പ്രകോപിതരായ സംഘം പൊലീസുകാരനുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് കൂട്ടം ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.മർദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ സെന്തില്‍കുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസില്‍ നാലുപേരെ പൊലീസ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്