വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്
മൈസൂരു - ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക് ട്യൂബ് കണ്ടെത്തി.ഇക്കഴിഞ്ഞ ഞായറാഴ്ച ട്രെയിൻ നമ്പർ 202608-ല്‍ യാത്ര ചെയ്ത ലയണ്‍സ് ക്ലബ് ഡിസ്ട്രിക്‌ട് 3241Eയിലെ സംഘത്തിലെ ഡി ശേഖറിനാണ് ദുരനുഭവം ഉണ്ടായത്.
ഫെവിക്വിക് ശ്രദ്ധിക്കാതിരുന്ന ശേഖർ പരിപ്പുവട കഴിക്കാൻ ആരംഭിച്ചതിന് പിന്നാലെ ഇതിലുണ്ടായിരുന്ന പശ അദ്ദേഹത്തിന്റെ വായിലാകെ ആയെന്ന് പരാതിയില്‍ പറയുന്നു.
ചെന്നൈ : മൈസൂരു - ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക് ട്യൂബ് കണ്ടെത്തി.ഇക്കഴിഞ്ഞ ഞായറാഴ്ച ട്രെയിൻ നമ്പർ 202608-ല്‍ യാത്ര ചെയ്ത ലയണ്‍സ് ക്ലബ് ഡിസ്ട്രിക്‌ട് 3241Eയിലെ സംഘത്തിലെ ഡി ശേഖറിനാണ് ദുരനുഭവം ഉണ്ടായത്.
ഫെവിക്വിക് ശ്രദ്ധിക്കാതിരുന്ന ശേഖർ പരിപ്പുവട കഴിക്കാൻ ആരംഭിച്ചതിന് പിന്നാലെ ഇതിലുണ്ടായിരുന്ന പശ അദ്ദേഹത്തിന്റെ വായിലാകെ ആയെന്ന് പരാതിയില്‍ പറയുന്നു. പെട്ടെന്ന് തന്നെ അദ്ദേഹം അത് വായില്‍ നിന്നും തുപ്പിക്കളഞ്ഞു
അപ്പോള്‍ തന്നെ പരാതി എഴുതി ടിക്കറ്റ് ചെക്കറിന് നല്‍കി. പിന്നാലെ ഐആർസിടിസിക്ക് ശേഖർ പരാതി നല്‍കുകയും എക്സിലൂടെ ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. ദക്ഷിണ റെയില്‍വേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം ഐആർസിടിസി സംഘത്തിന്റെയും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തി.സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനല്‍കിയതായി സുബ്രഹ്മണ്യം പറഞ്ഞു.