വിവാഹേതര ബന്ധം പുറത്തറിയുമെന്ന് ഭീതി ; മകളെ കൊലപ്പെടുത്തി കനാലില്‍ തള്ളി അമ്മയും കാമുകനും

 


കഴിഞ്ഞ ഡിസംബര്‍ 26നാണ് ഗ്രാമത്തിലെ കനാലില്‍ സബ്നൂറിന്റെ മൃതദേഹം കണ്ടെത്തുന്നത്

 

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ യാസ്മിന്‍, ഇവരുടെ കാമുകന്‍ റഹീസ് അഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹേതര ബന്ധം പുറത്തറിയുമെന്ന ഭീതിയില്‍ കാമുകനൊപ്പം ചേര്‍ന്ന് മകളെ കൊലപ്പെടുത്തി. യുപിയിലെ കാസ്ഗഞ്ചിലാണ് സംഭവം. 25 വയസുകാരിയായ സബ്നൂര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ യാസ്മിന്‍, ഇവരുടെ കാമുകന്‍ റഹീസ് അഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.


കഴിഞ്ഞ ഡിസംബര്‍ 26നാണ് ഗ്രാമത്തിലെ കനാലില്‍ സബ്നൂറിന്റെ മൃതദേഹം കണ്ടെത്തുന്നത്. മകളുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് അമ്മ യാസ്മിന്‍ തന്നെയാണ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍തൃ വീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ഇവരുടെ ആരോപണം.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യാസ്മിന് റഹീസ് അഹമ്മദ് എന്നയാളുമായി വിവാഹേതര ബന്ധമുണ്ടെന്ന വിവരം പുറത്തുവരുന്നത്. ഈ രഹസ്യം സബ്നൂര്‍ അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബന്ധം പുറത്തുപറയുമെന്ന് സബ്നൂര്‍ ഭീഷണിപ്പെടുത്തിയതോടെ മകളെ ഇല്ലാതാക്കാന്‍ യാസ്മിനും കാമുകനും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു.


ആഭരണങ്ങള്‍ യാസ്മിന്‍ അഴിച്ചെടുത്തിരുന്നു. മോഷ്ടാക്കള്‍ കൊലപ്പെടുത്തിയതാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.