പഞ്ചായത്ത് പ്രസിഡന്റാകാൻ തടസം രണ്ടുകുട്ടികള്‍ നയം, 6 വയസുകാരിയെ കനാലില്‍ മുക്കിക്കൊന്ന് അച്ഛൻ
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വേണ്ടി മകളെ കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്ര നന്ദേദ് സ്വദേശി പാണ്ഡുരംഗ് കോണ്ട്മംഗലെയാണ് മകളെ കൊലപ്പെടുത്തിയത്.മൂന്ന് മക്കളുള്ളതിനാല്‍ പാണ്ഡുരംഗിന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമായി പാണ്ഡുരംഗ് ആറ് വയസുകാരിയായ മകളെ കൊലപ്പെടുത്തുകയായിരുന്നു.
രണ്ടില്‍ കൂടുതല്‍ മക്കളുള്ളവർക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ കഴിയില്ല എന്ന് മഹാരാഷ്ട്രയില്‍ നിയമമുണ്ട്.
മുംബൈ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വേണ്ടി മകളെ കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്ര നന്ദേദ് സ്വദേശി പാണ്ഡുരംഗ് കോണ്ട്മംഗലെയാണ് മകളെ കൊലപ്പെടുത്തിയത്.മൂന്ന് മക്കളുള്ളതിനാല്‍ പാണ്ഡുരംഗിന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമായി പാണ്ഡുരംഗ് ആറ് വയസുകാരിയായ മകളെ കൊലപ്പെടുത്തുകയായിരുന്നു.
രണ്ടില്‍ കൂടുതല്‍ മക്കളുള്ളവർക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ കഴിയില്ല എന്ന് മഹാരാഷ്ട്രയില്‍ നിയമമുണ്ട്.പാണ്ഡുരംഗ് കോണ്ട്മംഗലെയ്ക്ക് മൂന്ന് മക്കളാണുള്ളത്. ഇതില്‍ ആറ് വയസുള്ള ഇരട്ടക്കുട്ടികളാണ് ആദ്യത്തേത്. ഇവരില്‍ ഒരാളായ പ്രാച്ചി എന്ന 6 വയസുകാരിയാണ് കൊല്ലപ്പെട്ടത്.
ജനുവരി 29നാണ് ഇയാള്‍ നിസാമബാദിലേക്ക് മകള്‍ പ്രാച്ചിയുമായി ബൈക്കില്‍ എത്തിയത്. ഇതിന് ശേഷം നിസാമാബാദിലെ ഒരു കനാലില്‍ മകളെ മുക്കിക്കൊന്ന ശേഷം തിരിച്ച് വീട്ടിലെത്തി. കുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് നല്‍കിയ ചിത്രം നാട്ടുകാരില്‍ ചിലർ തിരിച്ചറിഞ്ഞതാണ് അന്വേഷണത്തില്‍ നിർണായകമായത്
പഞ്ചായത്ത് പ്രസിഡൻ്റ് ഗണേഷ് രാമചന്ദ്ര ഷിൻഡെയാണ് കുട്ടിയെ കൊല്ലാൻ ബുദ്ധി ഉപദേശിച്ചത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പാണ്ഡുരംഗ് നിരവധി നുണകളാണ് പറഞ്ഞത് എന്നാല്‍ ഒടുവില്‍ താനാണ് കുഞ്ഞിനെ കൊന്നത് എന്ന് സമ്മതിക്കുകയായിരുന്നു.