ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ കര്‍ഷകസംഘടനകള്‍; ഫെബ്രുവരി 12ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം
കാലിത്തീറ്റ, സോയാബീന്‍ ഓയില്‍, പഴങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറക്കുന്നത് ഇന്ത്യന്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്നും ആരോപിച്ചു
കരാര്‍ ഇന്ത്യന്‍ കൃഷിമേഖലയെ കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.
ഇന്ത്യ- യുഎസ് ഇടക്കാല വ്യാപാര കരാറിനെതിരെ പ്രതിഷേധം അറിയിച്ച് കര്‍ഷക സംഘടനകള്‍. ഫെബ്രുവരി 12ന് രാജ്യമൊട്ടാകെ പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പടെയുള്ള കര്‍ഷക സംഘടനകള്‍ അറിയിച്ചു.
കരാര്‍ ഇന്ത്യന്‍ കൃഷിമേഖലയെ കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം. കാലിത്തീറ്റ, സോയാബീന്‍ ഓയില്‍, പഴങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറക്കുന്നത് ഇന്ത്യന്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്നും ആരോപിച്ചു. കൃഷി, ക്ഷീര മേഖലകളെ കരാറില്‍ നിന്ന് ഒഴിവാക്കുമെന്ന് വാഗ്ദാനം നല്‍കി വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. ട്രേഡ് യൂനിയനുകള്‍ 12ന് പ്രഖ്യാപിച്ച പൊതുപണിമുടക്കിനും കര്‍ഷക സംഘടനകള്‍ പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്.