കേന്ദ്ര സര്‍ക്കാരിനെതിരായ സമരം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍
ജഗ്ജീത് സിംഗ് ധല്ലേവാളിന്റെ നിരാഹാര സമരം നാല്‍പത്തിയൊന്നാം ദിവസം പിന്നിടവേയാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.
Jan 5, 2025, 07:33 IST
ഗ്രാമ തലത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
മഹാപഞ്ചായത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരായ സമരം കൂടുതല്‍ വ്യാപിപ്പിക്കാനും ശക്തമാക്കാനും കര്‍ഷക സംഘടനകളുടെ തീരുമാനം. പത്താം തീയതി രാജ്യവ്യാപകമായി മോദി സര്‍ക്കാറിന്റെ കോലം കത്തിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രാഷട്രീയേതര വിഭാഗം അറിയിച്ചു. ഗ്രാമ തലത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഇന്നലെ മഹാ പഞ്ചായത്തിലേക്ക് വന്ന കര്‍ഷകരെ ഹരിയാന പൊലീസ് പലയിടത്തും തടയാന്‍ ശ്രമിച്ചെന്ന് എസ് കെ എം ആരോപിച്ചു. എതിര്‍പ്പുകള്‍ മറികടന്ന് ലക്ഷക്കണക്കിന് പേര്‍ സമരത്തിന്റെ ഭാഗമായെന്നും എസ് കെ എം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ജഗ്ജീത് സിംഗ് ധല്ലേവാളിന്റെ നിരാഹാര സമരം നാല്‍പത്തിയൊന്നാം ദിവസം പിന്നിടവേയാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.