കുടുംബ വഴക്ക് ; ഭര്‍ത്താവിനെ കൊലപ്പെടുത്തി രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്ന് യുവതി
രാത്രി മുഴുവന്‍ മൃതദേഹത്തിനൊപ്പം ഇരുന്ന യുവതിയെ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Apr 10, 2026, 07:58 IST
സംഭവ സ്ഥലത്തുവച്ച് തന്നെ യുവാവ് കൊല്ലപ്പെട്ടു.
ഗുജറാത്തില്‍ ഭര്‍ത്താവിനെ കൊന്ന യുവതി ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. നര്‍മ്മദ ജില്ലയിലാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം.
വഴക്കിനിടെ യുവാവ് ഭാര്യയുടെ മുഖത്തടിച്ചു. ദേഷ്യത്തില്‍ യുവതി സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് ഇയാളുടെ തലയില്‍ അടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ യുവാവ് കൊല്ലപ്പെട്ടു. രാത്രി മുഴുവന്‍ മൃതദേഹത്തിനൊപ്പം ഇരുന്ന യുവതിയെ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.