ബെംഗളൂരുവില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവം ; ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മെയ് 10ന് ബെംഗളൂരുവിലെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിനിടെ ആണ് സംഭവം.

 

നടപടി നേരിട്ട പൊലീസുകാരുടെ പേര് വെളിപ്പെടുത്തിട്ടിയില്ല.

ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. ബെംഗളൂരു സൗത്ത് എസ്പി ആര്‍ ശ്രീനിവാസ് ആണ് സബ് ഇന്‍സ്‌പെക്ടര്‍ അടക്കം ആറു പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. നടപടി നേരിട്ട പൊലീസുകാരുടെ പേര് വെളിപ്പെടുത്തിട്ടിയില്ല.
മെയ് 10ന് ബെംഗളൂരുവിലെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിനിടെ ആണ് സംഭവം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടില്‍ കുപ്പറെഡ്ഡി കേരെയ്ക്ക് സമീപത്ത് സ്വകാര്യ സ്ഥലത്തിന്റെ ചുറ്റുമതിലില്‍ സംശയകരമായ സാഹചര്യത്തില്‍ ശ്രദ്ധയില്‍പെട്ട പെട്ടി പരിശോധിച്ചപ്പോഴാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. പ്രധാനമന്ത്രി കടന്നുപോകുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പാണ് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചത്.

കോണ്‍?സ്റ്റബിള്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകള്‍, തീപ്പെട്ടികള്‍, കര്‍പ്പൂരം, ബാറ്ററികള്‍, വയറുകള്‍, റിയല്‍-ടൈം ക്ലോക്ക്, എല്‍സിഡി ഡിസ്‌പ്ലേ എന്നിവയാണ് പാക്ക് ചെയ്ത് ബോക്‌സില്‍ ഉണ്ടായിരുന്നത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളും തീപ്പെട്ടിയും മാത്രമാണ് ബോക്‌സില്‍നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് വൃത്തങ്ങള്‍ ആ?ദ്യം അറിയിച്ചിരുന്നത്. എന്നാല്‍ എന്‍ഐഎ വിവരങ്ങള്‍ തേടിയതിനെ തുടര്‍ന്നാണ് ബോക്‌സില്‍ ഉണ്ടായിരുന്ന മറ്റ് വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെട്ടത്.