ജമ്മു കശ്മീരിലെ ആക്രിക്കടയിൽ സ്ഫോടനം ; നാല് പേർ മരിച്ചു

 

ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മരിച്ചതിൽ രണ്ട് പേർ കുട്ടികളാണ്. ബാരാമുള്ളയിലെ സോപോറിലുള്ള ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായിരുന്നത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. നസീർ അഹമ്മദ് നദ്രൂ (40), ആസിം അഷ്റഫ് മിർ (20), ആദിൽ റഷീദ് ഭട്ട് (23), മുഹമ്മദ് അസ്ഹർ (25) എന്നിവരാണ് മരിച്ചത്.

ആക്രി സാധനങ്ങൾ ഇറക്കുന്നതിന് ഇടയിലാണ് സ്ഫോടനമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.