മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സ്‌ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ സ്‌ഫോടനം ; 17 പേര്‍ കൊല്ലപ്പെട്ടു

കറ്റോള്‍ താലൂക്കിലെ റാവല്‍ഗാവ് ഗ്രാമപ്രദേശത്തുള്ള എസ്ബിഎല്‍ കമ്പനിയിലാണ് സ്‌ഫോടനം.

 

ഡിറ്റണേറ്ററുകളും സ്‌ഫോടകവസ്തുക്കളും നിര്‍മ്മിക്കുന്ന കേന്ദ്രമാണിതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സ്‌ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ ഞായറാഴ്ച ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെയാണ് അപകടമുണ്ടായത്. കറ്റോള്‍ താലൂക്കിലെ റാവല്‍ഗാവ് ഗ്രാമപ്രദേശത്തുള്ള എസ്ബിഎല്‍ കമ്പനിയിലാണ് സ്‌ഫോടനം.

ഡിറ്റണേറ്ററുകളും സ്‌ഫോടകവസ്തുക്കളും നിര്‍മ്മിക്കുന്ന കേന്ദ്രമാണിതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്‌ഫോടനത്തിന്റെ ആഘാതം കനത്തതായിരുന്നുവെന്നും സമീപപ്രദേശങ്ങളില്‍ പോലും പ്രകമ്പനമുണ്ടായെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.