'കാലാവധി കഴിഞ്ഞ ഉത്പന്നം കൊടുത്തു'; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് കാരണം കാണിക്കൽ നോട്ടീസ്

 

തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സ്വിഗ്ഗിക്ക് സാധിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഭക്ഷ്യസുരക്ഷ അതോരിറ്റി വ്യക്തമാക്കിയിരിക്കുന്നത്.

കാലാവധി കഴിഞ്ഞ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്‌തെന്ന പരാതിയില്‍ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് കാരണം കാണിക്കല്‍ നോട്ടീസ്. ഭക്ഷ്യസുരക്ഷ അതോരിറ്റിയാണ് നോട്ടീസ് അയച്ചത്. ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരമുള്ള ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് വ്യക്തമാക്കി

ഇന്‍സ്റ്റമാര്‍ട്ടിന് ആകെ 9 കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയെന്നാണ് വിവരം. കാലാവധി കഴിഞ്ഞതും, കടുത്ത ദുർഗന്ധം വമിക്കുന്നതുമായ ചീഞ്ഞ മുട്ടകളാണ് വിതരണം ചെയ്തത്.

ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സ്വിഗ്ഗിക്ക് സാധിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഭക്ഷ്യസുരക്ഷ അതോരിറ്റി വ്യക്തമാക്കിയിരിക്കുന്നത്.