രാജ്യത്തുടനീളം 500 എഥനോൾ വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കും ; 80 ശതമാനം എഥനോൾ കലർന്ന പെട്രോൾ ഉടനെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 

പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ നിർണായക ചുവടുവെപ്പിന് വേഗത കൂട്ടി രാജ്യത്ത് എഥനോൾ പമ്പുകളുടെ ശൃംഖല വിപുലീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്ത് ഒട്ടുമിക്ക വാഹന നിർമാതാക്കളും ഫ്ലെക്സ്-ഫ്യുവൽ എൻജിനിലേക്ക് മാറി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഈ വർഷം ഡിസംബറോടെ രാജ്യത്തുടനീളം 500 എഥനോൾ (E80) വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിച്ചു. 2027 ആകുമ്പോഴേക്കും ഇത്തരം ഇന്ധന സ്റ്റേഷനുകളുടെ എണ്ണം 5,000 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ നിർണായക ചുവടുവെപ്പിന് വേഗത കൂട്ടി രാജ്യത്ത് എഥനോൾ പമ്പുകളുടെ ശൃംഖല വിപുലീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്ത് ഒട്ടുമിക്ക വാഹന നിർമാതാക്കളും ഫ്ലെക്സ്-ഫ്യുവൽ എൻജിനിലേക്ക് മാറി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഈ വർഷം ഡിസംബറോടെ രാജ്യത്തുടനീളം 500 എഥനോൾ (E80) വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിച്ചു. 2027 ആകുമ്പോഴേക്കും ഇത്തരം ഇന്ധന സ്റ്റേഷനുകളുടെ എണ്ണം 5,000 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ്-ഫ്യുവൽ പാസഞ്ചർ വാഹനമായ മാരുതി സുസുക്കിയുടെ 'വാഗൺ ആർ' (WagonR) വിപണിയിൽ ഇറക്കിക്കൊണ്ടുള്ള ചടങ്ങിലാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. നിലവിലെ 20 ശതമാനം (E20) എഥനോൾ മിശ്രിത പരിധിക്കും മുകളിൽ പൂർണമായും എഥനോളിൽ വരെ ഓടിക്കാൻ കഴിയുന്ന വാഹനമാണിത്. 'മുമ്പും വലിയ തോതിൽ E80 വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അന്ന് അതിനനുയോജ്യമായ വാഹനങ്ങൾ വിപണിയിൽ സജ്ജമായിരുന്നില്ല' -ഹർദീപ് സിങ് പുരി ചൂണ്ടിക്കാട്ടി.