'വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഭര്‍ത്താവിന്റെ' ആസിഡ് ആക്രമണം, യുവതിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു
വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഭർത്താവ് നടത്തിയ ആസിഡ് ആക്രമണത്തില്‍ 29-കാരിയായ യുവതിയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. കുണ്ട്രത്തൂരിന് സമീപം ചായക്കടയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അലി (31) ആണ് പിടിയിലായത്.
മകളെ കാണാനെന്ന വ്യാജേന അലി യുവതിയുടെ വീട്ടിലെത്തിയ ശേഷം ശുചിമുറി വൃത്തിയാക്കുന്ന ആസിഡ് യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു
ചെന്നൈ: വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഭർത്താവ് നടത്തിയ ആസിഡ് ആക്രമണത്തില്‍ 29-കാരിയായ യുവതിയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. കുണ്ട്രത്തൂരിന് സമീപം ചായക്കടയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അലി (31) ആണ് പിടിയിലായത്.ഞായറാഴ്ച രാത്രി യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റിലെത്തിയാണ് ഭർത്താവ് ഈ ക്രൂരകൃത്യം നടത്തിയത്.
മകളെ കാണാനെന്ന വ്യാജേന അലി യുവതിയുടെ വീട്ടിലെത്തിയ ശേഷം ശുചിമുറി വൃത്തിയാക്കുന്ന ആസിഡ് യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. കണ്ണുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ഉടനെതന്നെ അടുത്തുള്ള ആശുപത്രിയിലെത്തി.
ദമ്പതികള്‍ ആറ് വർഷം മുൻപാണ് വിവാഹിതരായത്. മുഹമ്മദ് അലിയുടെ മദ്യപാനത്തെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഇവർ തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതിനെത്തുടർന്ന് യുവതി പല്ലാവരത്തുള്ള സ്വന്തം വീട്ടിലായിരുന്നു താമസം. ഇവർക്ക് ഒരു മകളുണ്ട്.