എഞ്ചിന് തീപിടിച്ചെന്ന് മുന്നറിയിപ്പ്; ദില്ലിയിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ
എൻജിന് തീപിടിച്ചെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ദില്ലിയിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി.ദില്ലി-ഇൻഡോർ വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. വിമാനത്തില്‍ വിശദമായ പരിശോധന നടക്കുകയാണ്. യാത്രക്കാർക്ക് മറ്റ് വിമാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
Aug 31, 2025, 13:23 IST

“ഓഗസ്റ്റ് 31-ന് ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് സർവീസ് നടത്തിയിരുന്ന AI2913 വിമാനം, പറന്നുയർന്ന് അധികം താമസിയാതെ ഡൽഹിയിൽ തിരിച്ചിറക്കി എന്നും എഞ്ചിനിൽ തീപിടിത്ത സാധ്യതയുണ്ടായതായി കോക്ക്പിറ്റ് ജീവനക്കാർക്ക് സൂചന ലഭിച്ചതിനാലാണ് തിരിച്ചിറക്കിയതെന്നും” അധികൃതർ പറഞ്ഞു.