നാഷണൽ ഹെറാൾഡ് കേസിൽ ദില്ലി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

 

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 

സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ ഇഡി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്ന് ദില്ലി റൗസ് അവന്യു കോടതി ഉത്തരവിടുകയായിരുന്നു. എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ പുതിയ കുറ്റപത്രം നൽകാനാണ് നിർദ്ദേശം. സത്യം വിജയിച്ചെന്നും മോദി സർക്കാരിന്റെ നിയമവിരുദ്ധ നടപടി കോടതി തുറന്നുകാട്ടിയെന്നുമായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.