ലിവിംഗ്-ടുഗദര്‍ ബന്ധം അവസാനിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല';  സുപ്രിംകോടതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച്‌ നല്‍കുന്ന പരാതികളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി.ദീർഘകാലം ലിവിംഗ്-ടുഗദർ ബന്ധത്തിലായിരുന്ന ശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.

 

'ഇവർ ഒരുമിച്ച്‌ ജീവിച്ചവരാണ്. വിവാഹമില്ലാതെ തന്നെ ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായി. വർഷങ്ങള്‍ നീണ്ട ഉഭയസമ്മതപ്രകാരമുള്ള ആ ബന്ധത്തിന് ശേഷം ഇപ്പോള്‍ പീഡനാരോപണം ഉന്നയിക്കുന്നതിന്റെ അർത്ഥമെന്താണ്? '- എന്ന് കോടതി ചോദിച്ചു.

 ഡല്‍ഹി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച്‌ നല്‍കുന്ന പരാതികളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി.ദീർഘകാലം ലിവിംഗ്-ടുഗദർ ബന്ധത്തിലായിരുന്ന ശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.

വിവാഹവാഗ്ദാനം നല്‍കി പങ്കാളി തന്നെ പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്ത് വഞ്ചിച്ചുവെന്നും കാണിച്ച്‌ ഒരു യുവതി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശങ്ങള്‍. 

'ഇവർ ഒരുമിച്ച്‌ ജീവിച്ചവരാണ്. വിവാഹമില്ലാതെ തന്നെ ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായി. വർഷങ്ങള്‍ നീണ്ട ഉഭയസമ്മതപ്രകാരമുള്ള ആ ബന്ധത്തിന് ശേഷം ഇപ്പോള്‍ പീഡനാരോപണം ഉന്നയിക്കുന്നതിന്റെ അർത്ഥമെന്താണ്? '- എന്ന് കോടതി ചോദിച്ചു.

വിവാഹമെന്ന നിയമപരമായ ചട്ടക്കൂടിന് പുറത്ത് ഒന്നിച്ചുജീവിക്കാൻ മുതിർന്നവർ സ്വയം തീരുമാനമെടുക്കുമ്പോള്‍, അതിലുണ്ടാകാവുന്ന അപകടസാധ്യതകള്‍ കൂടി അവർ തിരിച്ചറിയേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബന്ധത്തില്‍ നിന്ന് ഒരാള്‍ പുറത്തു കടക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമായി കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.