പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരവാദികളെ വധിച്ചു

ജമ്മു കശ്മീരില്‍ മൂന്ന് ഭീകരവാദികളെ സുരക്ഷാസേന ഏറ്റമുട്ടലില്‍ വധിച്ചു. ജയ്‌ഷെ മുഹമ്മദ്‌ ഭീകരവാദികളാണ് കൊല്ലപ്പെട്ടവരെന്നാണ് വിവരം. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഭീകരരെ വധിക്കുന്നത്.

 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരവാദികളെ സുരക്ഷാസേന ഏറ്റമുട്ടലില്‍ വധിച്ചു. ജയ്‌ഷെ മുഹമ്മദ്‌ ഭീകരവാദികളാണ് കൊല്ലപ്പെട്ടവരെന്നാണ് വിവരം. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഭീകരരെ വധിക്കുന്നത്.

പുൽവാമയിലെ നാദേര്‍, ത്രാല്‍ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിലാണ് മൂന്ന് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.