'തീവ്രവാദത്തെ ന്യായീകരിക്കുന്ന ചിത്രമാണ് എമ്പുരാൻ' ; വിവാദ പരാമർശവുമായി ഓർഗനൈസർ
Apr 2, 2025, 12:00 IST
ഡൽഹി: തീവ്രവാദത്തെ ന്യായീകരിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്ന വിവാദ പരാമർശവുമായി ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. വർഗീയ സംഘർഷങ്ങൾ ആളിക്കത്തിക്കുന്ന സിനിമയാണ് എമ്പുരാനെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെ ദുരന്തങ്ങളുടെ രാജാവായി ചിത്രികരിക്കുകയാണ് ചിത്രമെന്നും ഓർഗനൈസർ അരോപിക്കുന്നു.
‘സൈയിദ് മസൂദ് എന്ന കഥാപാത്രം ഭീകരൻ മസൂദ് അസറിനെ പ്രതിനിധീകരിക്കുന്നു. ഹിന്ദുക്കളെ കുറ്റവാളിയായും മുസ്ലിങ്ങളെ ഇരകളായും എമ്പുരാനിൽ ചിത്രീകരിച്ചിരിക്കുന്നു. ദേശീയ അന്വേഷണ ഏജൻസികളെ അപകീർത്തിപ്പെടുത്തുകയാണെന്നും’ ഓർഗനൈസറിൽ അവകാശപ്പടുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളെ ധീരമായി അവതരിപ്പിച്ച ചിത്രങ്ങളാണ് കശ്മീർ ഫയൽസും കേരള സ്റ്റോറിയും എന്നും ഓർഗനൈസർ ലേഖനത്തിൽ പറയുന്നു.