വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കയറി ജീവനക്കാരിയെ കുത്തിക്കൊന്നു; മുന്‍ ജീവനക്കാരന്‍ പിടിയില്‍
വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കയറി ജീവനക്കാരിയെ കുത്തിക്കൊന്നു; മുന്‍ ജീവനക്കാരന്‍ പിടിയില്‍
രാത്രി 9.40-ഓടെ കടയിലേക്ക് ഓടിയെത്തിയ പ്രതി കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
Updated: Oct 12, 2026, 06:43 IST
ഹൈദരാബാദിലെ അസംപുരയിലെ മന്‍ഹ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം
വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കയറി ജീവനക്കാരിയെ കുത്തിക്കൊന്നു. കടയിലെ മുന്‍ ജീവനക്കാരനാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹൈദരാബാദിലെ അസംപുരയിലെ മന്‍ഹ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹോള്‍സെയില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ചഞ്ചല്‍ഗുഡ നിവാസി താഹിറ ബാനു(35)ആണ് കൊല്ലപ്പെട്ടത്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ മുഹമ്മദ് ഇബ്രാഹിമാണ് താഹിറയെ കൊലപ്പെടുത്തിയത്.
രാത്രി 9.40-ഓടെ കടയിലേക്ക് ഓടിയെത്തിയ പ്രതി കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതിയായ മുഹമ്മദ് ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.