‘ബംഗാളിൽ യോ​ഗ്യ​രാ​യ അ​നേ​കം വോ​ട്ട​ർ​മാ​രെ കൂ​ട്ട​ത്തോ​ടെ വെട്ടുന്നത് തടയണം’; മമത ബാനർജി സുപ്രീംകോടതിയിൽ 

പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കേ പേ​രി​ലെ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കും അ​ക്ഷ​ര​ത്തെ​റ്റു​ക​ൾ​ക്കും നോ​ട്ടീ​സ​യ​ച്ച്, യോ​ഗ്യ​രാ​യ അ​നേ​കം വോ​ട്ട​ർ​മാ​രെ കൂ​ട്ട​ത്തോ​ടെ വെ​ട്ടി​മാ​റ്റാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക

 

 ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കേ പേ​രി​ലെ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കും അ​ക്ഷ​ര​ത്തെ​റ്റു​ക​ൾ​ക്കും നോ​ട്ടീ​സ​യ​ച്ച്, യോ​ഗ്യ​രാ​യ അ​നേ​കം വോ​ട്ട​ർ​മാ​രെ കൂ​ട്ട​ത്തോ​ടെ വെ​ട്ടി​മാ​റ്റാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ നീ​ക്കം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി സു​പ്രീം​കോ​ട​തി​യി​ൽ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പു​തു​ക്കി​യ നി​ല​വി​ലെ വോ​ട്ട​ർ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് മ​മ​ത ബാ​ന​ർ​ജി ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചു. എ​സ്.​ഐ.​ആ​ർ വോ​ട്ട​ർ​മാ​ർ​ക്ക് യു​ദ്ധ​ക്ക​ള​മാ​ക്കി മാ​റ്റു​ക​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ചെ​യ്ത​ത്.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തോ​ടെ വോ​ട്ട​ർ പ​ട്ടി​ക പ്രാ​യോ​ഗി​ക​മാ​യി മ​ര​വി​പ്പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യും നി​യ​മ​വി​രു​ദ്ധ​മാ​യും തി​ര​ക്കി​ട്ട് എ​ടു​ത്ത ന​ട​പ​ടി​യു​ടെ ഫ​ല​മാ​യി പ​രാ​തി പ​ര​ഹ​രി​ക്കാ​നു​ള്ള സ​മ​യം കി​ട്ടാ​തെ അ​നേ​കം പേ​രു​ടെ വോ​ട്ട​വ​കാ​ശം ഇ​ല്ലാ​താ​കു​മെ​ന്നും മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടി.

പേ​രി​ലെ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കും അ​ക്ഷ​ര​ത്തെ​റ്റു​ക​ൾ​ക്കും മ​റ്റും വോ​ട്ട​ർ​മാ​രെ ഹി​യ​റി​ങ്ങി​ന് വി​ളി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണം. ഇ​ത്ത​രം പി​ശ​കു​ക​ൾ ല​ഭ്യ​മാ​യ രേ​ഖ​ക​ൾ വെ​ച്ച് സ്വ​മേ​ധ​യാ തി​രു​ത്തു​ക​യാ​ണ് വേ​ണ്ട​ത്. തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞ എ​ല്ലാ രേ​ഖ​ക​ളും അം​ഗീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.