കുടകിൽ വേലിക്കുള്ളിൽ ആന കുടുങ്ങി

കർണാടകയിലെ കുടകിൽ വേലിക്കുള്ളിൽ ആന കുടുങ്ങി.

 

ബെം​ഗളൂരു: കർണാടകയിലെ കുടകിൽ വേലിക്കുള്ളിൽ ആന കുടുങ്ങി. തൊട്ടടുത്തുണ്ടായിരുന്ന പ്ലാൻറേഷനിൽ നിന്ന് കാട്ടിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന പിടിയാനയാണ് ബാരിക്കേഡിനുള്ളിൽ കുടുങ്ങിപ്പോയത്. ഏറെ ശ്രമിച്ചിട്ടും ആനയ്ക്ക് പുറത്ത് കടക്കാനായില്ല. 

കുടകിലെ വാൽനൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പധികൃതർ സ്ഥലത്തെത്തി ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ബാരിക്കേഡിൻറെ സ്ക്രൂ ലൂസാക്കി എടുത്ത് മാറ്റിക്കൊടുത്താണ് ആനയെ രക്ഷപ്പെടുത്തിയത്. ആനയെ തിരികെ കാട്ടിലേക്ക് വിട്ടു.