പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ജനവിധി ഇന്നറിയാം

ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ രാജ്യശ്രദ്ധ പശ്ചിമ ബംഗാളിലേക്കാണ്.

 

വിജയ്‌യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. എഐഎഡിഎംകെയും ബിജെപിയും പ്രതീക്ഷയിലാണ്.

ജനവിധി കാത്ത് പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളും. രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. തമിഴ്‌നാട്ടിലെ 62 കേന്ദ്രങ്ങളിലായി 234 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണും. ഭരണത്തുടര്‍ച്ച ഉറപ്പെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‌യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. എഐഎഡിഎംകെയും ബിജെപിയും പ്രതീക്ഷയിലാണ്.


ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ രാജ്യശ്രദ്ധ പശ്ചിമ ബംഗാളിലേക്കാണ്. 294 മണ്ഡലങ്ങളില്‍ 293 മണ്ഡലങ്ങളിലെ ജനവിധി ഇന്ന് അറിയാം. ഫാല്‍ത മണ്ഡലത്തില്‍ റീപോളിംഗ് നടക്കും. ബിജെപി ജയിക്കുമെന്നത് ഓഹരി വിപണിക്കായുള്ള നുണയെന്ന് മമത ബാനര്‍ജി ആരോപിച്ചു. വോട്ടെണ്ണലില്‍ അതീവ ശ്രദ്ധ പുലര്‍ത്താന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന അസമിലും വോട്ടെണ്ണല്‍ ഇന്ന് നടക്കും. 35 ജില്ലകളിലായി 40 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമാണ്. ഹിമന്ത സര്‍ക്കാരിന് തുടര്‍ഭരണമുണ്ടാകുമെന്നാണ് ഏക്‌സിറ്റ് പോളുകള്ളുടെ പ്രവചനം. മത്സരഫലം ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാണ്.