എസ്‌ഐആറിൽ പരാതികൾ കേൾക്കാമെന്ന് ടിഎംസിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ 

 

 ന്യൂഡൽഹി: വോട്ടർ പട്ടികയുടെ സമഗ്രമായ പരിഷ്‌കരണത്തിനെതിരേ മുഖ്യമന്ത്രി മമത ബാനർജിയുടെ ശക്തമായ എതിർപ്പുകൾക്കിടെ, വിഷയത്തിൽ ആവശ്യമായ ചർച്ച നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി പരാതികൾ കേൾക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തൃണമൂൽ കോൺഗ്രസ് പ്രതിനിധി സംഘത്തെ ക്ഷണിച്ചു. 

നവംബർ 28 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ അശോക റോഡിലുള്ള ആസ്ഥാനത്തായിരിക്കും കൂടിക്കാഴ്ച. പശ്ചിമ ബംഗാളിലെ എസ്ഐആർ പ്രക്രിയയെ ടിഎംസി ശക്തമായി വിമർശിച്ചിരുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ലക്ഷ്യമിട്ടുള്ള ബിജെപിയുടെയും ഇസിഐയുടെയും രാഷ്ട്രീയ പ്രേരിത നീക്കമാണിതെന്ന് അവർ ആരോപിച്ചു.

 മാതാ ബാനർജിയും അഭിഷേക് ബാനർജിയും ഈ സംരംഭത്തെ 'സൈലന്റ് ഇൻവിസിബിൾ റിഗ്ഗിംങ് എന്നാണ് വിമർശിച്ചത്. ഇത് യഥാർഥ വോട്ടർമാരെ, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളെയും ബംഗാളി കുടിയേറ്റക്കാരെയും ലക്ഷ്യമിടുന്നുവെന്നും അവർ വ്യക്തമാക്കി.