പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ; മാനനഷ്ടക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരേ ഗുജറാത്ത് സര്‍വകലാശാല നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കാദമിക് യോഗ്യതയേയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദത്തിന്റെ സാധുതയേയും ചോദ്യം ചെയ്ത് പൊതുവേദികളിലും പത്രസമ്മേളനങ്ങളിലും കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഗുജറാത്ത് സര്‍വകലാശാല മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

സര്‍വകലാശാല മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകളൊന്നും പ്രസിദ്ധീകരിക്കാത്തത് അത് വ്യാജമായതുകൊണ്ടാണോ എന്നായിരുന്നു കെജ്‌രിവാള്‍ ചോദിച്ചത്. തുടര്‍ന്ന് ഇത്തരം പരാമര്‍ശങ്ങള്‍ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തുന്നതും സര്‍വകലാശാലയുടെ പ്രശസ്തിയെ ബാധിക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാല രജിസ്ട്രാര്‍ പിയൂഷ് പട്ടേലാണ് കെജ്‌രിവാളിനും എ.എ.പി. നേതാവ് സഞ്ജയ് സിങ്ങിനുമെതിരേ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.