എബോള വൈറസ് വ്യാപനം ; രാജ്യത്ത് മുൻകരുതൽ നടപടികൾ ഊർജിതമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ആഗോളതലത്തിൽ എബോള വൈറസ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് മുൻകരുതൽ നടപടികൾ ഊർജിതമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിമാനത്താവളങ്ങളിലും
May 20, 2026, 19:25 IST
ആഗോളതലത്തിൽ എബോള വൈറസ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് മുൻകരുതൽ നടപടികൾ ഊർജിതമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകി. നിലവിൽ ഇന്ത്യയിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് വൈറസ് വ്യാപനത്തിന്റെ വേഗതയിൽ അതീവ ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യ പ്രതിരോധ നടപടികളിലേക്ക് കടന്നത്. കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ ഇതിനകം അഞ്ഞൂറിലധികം സംശയാസ്പദമായ കേസുകളും 131 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോംഗോയിൽ ഔദ്യോഗിക ആവശ്യത്തിനെത്തിയ ഒരു അമേരിക്കൻ പൗരനും രോഗബാധ സ്ഥിരീകരിച്ചു.