എബോള ഭീതി ; വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്നാണ് വിദേശത്തുനിന്നെത്തുന്നവർക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തിയത്.

രോഗബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പനി, ഛർദ്ദി, തലവേദന, അകാരണമായ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഇമിഗ്രേഷൻ ക്ലിയറൻസിന് മുൻപ് എയർപോർട്ട് ഹെൽത്ത് ഓഫീസറെ വിവരം അറിയിക്കണം. കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
രോഗവ്യാപനം അതിരൂക്ഷമായതോടെ ലോകാരോഗ്യ സംഘടന ആഗോള പബ്ലിക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പടരുന്നത് എബോളയുടെ അത്യപൂർവ വകഭേദമായ ‘ബൂൻഡി ബുഗ്യോ’ ആണ്. ഇതിന് നിലവിൽ പ്രത്യേക വാക്സിനുകളോ ചികിത്സയോ ലഭ്യമല്ല എന്നത് വെല്ലുവിളിയാണ്.