ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം

ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. 13 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്നുമാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി നല്‍കുന്ന വിവരം.

 

ഭൂചലനത്തിന്റെ തുടര്‍ ചലനം ഡല്‍ഹിയുടെ വിവിധ ഇടങ്ങളിലും അദുഭവപ്പെട്ടു. ഡല്‍ഹി-എന്‍സിആര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. 13 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്നുമാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി നല്‍കുന്ന വിവരം.

ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 10.20 ഓടെ ആയിരുന്നു. ഭൂചലനത്തിന്റെ തുടര്‍ ചലനം ഡല്‍ഹിയുടെ വിവിധ ഇടങ്ങളിലും അദുഭവപ്പെട്ടു. ഡല്‍ഹി-എന്‍സിആര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

താമസക്കാര്‍ ചെറിയൊരു കുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തെന്നാണ് വിവരം. തീവ്രത കുറഞ്ഞ ഭുകമ്പമാണ് ഇവിടെയുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.   ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉത്തരാഖണ്ഡിലെചമോലിയിലാണ്