മഹാരാഷ്ട്രയിൽ  ഭൂചലനം

മഹാരാഷ്ട്ര ഹിംഗോലി ജില്ലയിൽ റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്ച രാവിലെയാണ് ഭൂചലനമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 7.14നുണ്ടായ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഹിംഗോളിയിലെ കലംനൂരി താലൂക്കിലെ രാമേശ്വർ തണ്ട ഗ്രാമത്തിലാണ് .
 

മഹാരാഷ്ട്ര: മഹാരാഷ്ട്ര ഹിംഗോലി ജില്ലയിൽ റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്ച രാവിലെയാണ് ഭൂചലനമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 7.14നുണ്ടായ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഹിംഗോളിയിലെ കലംനൂരി താലൂക്കിലെ രാമേശ്വർ തണ്ട ഗ്രാമത്തിലാണ് . ഹിംഗോലി, നന്ദേഡ്, പർഭാനി, ഛത്രപതി സംഭാജിനഗർ, വാഷിം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂകമ്പത്തിന്‍റെ പശ്ചാത്തലത്തിൽ, മുൻകരുതൽ നടപടിയെന്ന നിലയിൽ, ഷീറ്റ് വിരിച്ച വീടുകളുടെ മേൽക്കൂരയിൽ കല്ലുകൾ വെച്ചിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യാൻ നന്ദേഡ് ജില്ലാ ഭരണകൂടം നിവാസികൾക്ക് നിർദ്ദേശം നൽകി.