വരുന്നു ഇ-ആധാർ ; ആധാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ നീക്കവുമായി കേന്ദ്രം 

 

ന്യൂഡൽഹി : ആധാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ നീക്കവുമായി കേന്ദ്രം. സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിന് ഇ- ആധാർ സംവിധാനം വരുന്നു. വർഷാവസാനത്തോടെ നിലവിൽ വരുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ആധാറിലെ കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ആധാർ സെൻററുകളിൽ നേരിട്ട് പോകുന്നത് ഒഴിവാക്കാം.

ഇ-ആധാർ ഉപയോഗിച്ച് നിങ്ങൾക്ക് എന്തൊക്കെ സ്വന്തമായി അപ്ഡേറ്റ് ചെയ്യാം.

◼️ജനന തീയതി 
◼️റെസിഡൻഷ്യൽ അഡ്രസ് 
◼️ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ 

സുരക്ഷിതമാണോ?
എഐ അധിഷ്ഠിത സുരക്ഷാ സംവിധാനമാണ് ഇ-ആധാർ ആപ്പിലുള്ളത്. ഫേസ് ഐഡി വെരിഫിക്കേഷൻ, ഐഡന്റിറ്റി മാച്ചിങ് എന്നിവ വഴിയാണ് ആപ്പിലേക്ക് കടക്കുന്നത്. അതായത് ഏതൊരു അപ്ഡേഷനും ആധാറുമയുടെ വെരിഫിക്കേഷൻ നിർബന്ധമാണ്. അതുകൊണ്ടുതന്നെ മറ്റൊരാൾക്ക് ആധാറിൽ കൃത്രിമത്വം നടത്താൻ കഴിയില്ല.

ആവശ്യമായ രേഖകൾ
പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിങ്ങനെ ഗവൺമെൻറ് അംഗീകൃത രേഖകൾ നൽകി ആധാർ അപ്ഡേറ്റ് ചെയ്യാം.