തർക്കത്തിനിടെ മകനെ കല്ലുകൊണ്ട് അടിച്ച്‌ കൊന്ന ശേഷം മൃതദേഹം കവുങ്ങിൻ തോട്ടത്തില്‍ കുഴിച്ചുമൂടി; അമ്മ അറസ്റ്റില്‍

തമിഴ്നാട്ടിലെ സേലത്ത് മകനെ കൊലപ്പെടുത്തിയ മാതാവ് പിടിയില്‍. ബേലൂരിനടുത്തുള്ള കരടിപ്പട്ടി സ്വദേശി മണികണ്ഠനാണ് മരിച്ചത്.സംഭവത്തില്‍ ഇയാളുടെ അമ്മ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തു.വീട്ടിലുണ്ടായ തർക്കത്തിനിടെ ജ്യോതി മകനെ കല്ലുകൊണ്ട് അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

മാർച്ച്‌ എട്ടിന് ശേഷം മണികണ്ഠനെക്കുറിച്ച്‌ വിവരമൊന്നുമില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാള്‍ ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു.

സേലം: തമിഴ്നാട്ടിലെ സേലത്ത് മകനെ കൊലപ്പെടുത്തിയ മാതാവ് പിടിയില്‍. ബേലൂരിനടുത്തുള്ള കരടിപ്പട്ടി സ്വദേശി മണികണ്ഠനാണ് മരിച്ചത്.സംഭവത്തില്‍ ഇയാളുടെ അമ്മ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തു.വീട്ടിലുണ്ടായ തർക്കത്തിനിടെ ജ്യോതി മകനെ കല്ലുകൊണ്ട് അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം തോട്ടത്തില്‍ കുഴിച്ചുമൂടി

വാഴപ്പാടിക്ക് സമീപമുള്ള ഒരു അടയ്ക്ക തോട്ടത്തില്‍ നിന്നാണ് നിർമാണ തൊഴിലാളിയായ മണികണ്ഠൻ്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. മാർച്ച്‌ എട്ടിന് ശേഷം മണികണ്ഠനെക്കുറിച്ച്‌ വിവരമൊന്നുമില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാള്‍ ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. എന്നാല്‍ ഭ‍ർത്താവിനെ കാണാതായതില്‍ സംശയം തോന്നിയ വിനോദിനി ഏപ്രില്‍ ഒന്നിന് വാഴപ്പാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മണികണ്ഠൻ മദ്യപാനത്തിന് അടിമയായിരുന്നുവെന്നും കുടുംബാംഗങ്ങളുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനെത്തുടർന്നാണ് ഭാര്യ വിനോദിനി ഇയാളുമായി പിരിഞ്ഞ് സ്വന്തം വീട്ടില്‍ പോയത്.