15 കോടിയുടെ ലഹരിമരുന്ന് പിടികൂടി; വിദേശികള്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി

ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 14.787 കിലോ ആംഫെറ്റമിന്‍, 67.84 കിലോ സ്യൂഡോഎഫെഡ്രിന്‍, 318 ഗ്രാം കൊക്കെയ്ന്‍, 6 ഗ്രാം ഹെറോയിന്‍ എന്നിവ പിടികൂടി.

 

കേസില്‍ നാല് നൈജീരിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു.

വിദേശികള്‍ ഉള്‍പ്പെട്ട അന്തര്‍ദേശീയ ലഹരിക്കടത്ത് ശൃംഖല എന്‍സിബി തകര്‍ത്തു. ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 14.787 കിലോ ആംഫെറ്റമിന്‍, 67.84 കിലോ സ്യൂഡോഎഫെഡ്രിന്‍, 318 ഗ്രാം കൊക്കെയ്ന്‍, 6 ഗ്രാം ഹെറോയിന്‍ എന്നിവ പിടികൂടി.

പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ ആകെ മൂല്യം ഏകദേശം 15 കോടി രൂപയാണ്. കേസില്‍ നാല് നൈജീരിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവര്‍ വിസ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഇന്ത്യയില്‍ അനധികൃതമായി തുടരുകയായിരുന്നു.