കാമുകിക്ക് പിറന്നാള്‍ സമ്മാനമായി ഐഫോണ്‍ വാങ്ങാന്‍ ലഹരി കടത്ത്; കമിതാക്കള്‍ പിടിയില്‍
കഞ്ചാവിനൊപ്പം പ്രതികളുടെ നാല് ഫോണുകളും ബൈക്കും പൊലീസ് പിടികൂടിയിട്ടുണ്ട്.
ഹേമലതയുടെ പിറന്നാള്‍ അടുത്തിരിക്കെയാണ് ഐഫോണ്‍ സമ്മാനമായി നല്‍കാന്‍ മിത്ര ചൈതന്യ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
തെലങ്കാനയില്‍ കാമുകിക്ക് പിറന്നാള്‍ സമ്മാനമായി ഐഫോണ്‍ വാങ്ങുന്നതിനായി കഞ്ചാവ് കടത്തിയ കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മിത്ര ചൈതന്യയും (21) ഹേമലതയുമാണ്(20) പിടിയിലായത്. ഇവരില്‍ നിന്ന് 12 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
ഹേമലതയുടെ പിറന്നാള്‍ അടുത്തിരിക്കെയാണ് ഐഫോണ്‍ സമ്മാനമായി നല്‍കാന്‍ മിത്ര ചൈതന്യ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പണം കണ്ടെത്തുന്നതിനാണ് ഇരുവരും കഞ്ചാവ് കടത്തില്‍ ഏര്‍പ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
കഞ്ചാവിനൊപ്പം പ്രതികളുടെ നാല് ഫോണുകളും ബൈക്കും പൊലീസ് പിടികൂടിയിട്ടുണ്ട്. ഹേമലതയുടെ പിറന്നാളിനു ഐഫോണ്‍ സമ്മാനിക്കുന്നതിനു വേണ്ടിയാണഅ കഞ്ചാവ് കടത്തിന് ഇറങ്ങിയതെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവാവ് പറഞ്ഞത്. എന്നാല്‍ ചൈതന്യ മുമ്പ് സമാനമായ മൂന്നു കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.