ഇന്ത്യയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടികളിൽ മാറുന്നു ; ഇനി 75% മാർക്ക് വേണം ; പുതിയ മാറ്റങ്ങൾ അറിയാം
ഇന്ത്യയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടികളിൽ മാറ്റങ്ങൾ നിർദേശിച്ച് കേന്ദ്ര സർക്കാർ. ലേണേഴ്സ് ലൈസൻസിനുള്ള സുരക്ഷാ പരിശീലനത്തിൻ്റെ മൂല്യനിർണയത്തിൽ വിജയിക്കാൻ ആവശ്യമായ മാർക്ക് 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തുന്നതും ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും വ്യത്യസ്ത മാതൃകകളിലുള്ള ലൈസൻസുകൾ നൽകുന്നതും കരട് ഭേദഗതികളിൽ ഉൾപ്പെടുന്നു.
Oct 26, 2026, 18:00 IST

മോട്ടോർ വാഹന ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള നിർദേശങ്ങളാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. മോട്ടോർ വാഹന ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള ഈ നിർദേശങ്ങൾ നിലവിൽ പൊതുജനാഭിപ്രായം തേടുന്ന ഘട്ടത്തിലാണ്. അതിനാൽ, ഇവ അന്തിമ നിയമങ്ങളായി പ്രാബല്യത്തിൽ വന്നിട്ടില്ല.