ചെന്നൈയിലും ഡ്രൈവറില്ലാ മെട്രോ; 15 ട്രെയിനുകള്‍, പത്തുമിനിറ്റിന്റെ ഇടവേളയില്‍ സര്‍വീസ്

ഓപ്പറേറ്റര്‍മാര്‍ ഇല്ലാത്ത അണ്‍അറ്റന്‍ഡഡ് ട്രെയിന്‍ ഓപ്പറേഷന്‍(യുടിഒ) സംവിധാനത്തില്‍ സര്‍വീസ് നടത്തുമ്പോള്‍ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍നിന്നാകും

 

2027 മധ്യത്തോടെ പൂര്‍ണമായും ഓപ്പറേറ്റര്‍മാര്‍ ഇല്ലാതെ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി.

ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡും ഡ്രൈവറില്ലാ ട്രെയിനുകള്‍ അവതരിപ്പിക്കുന്നു. 2027 പകുതിയോടെ ഓപ്പറേറ്റര്‍മാരില്ലാത്ത മെട്രോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ഇതിന്റെ പരീക്ഷണയോട്ടങ്ങള്‍ നടന്നുവരികയാണ്.
ആദ്യഘട്ടത്തില്‍ ഓട്ടോമാറ്റിക് ട്രെയിന്‍ ഓപ്പറേഷന്‍ സംവിധാനത്തിലാകും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. ഈ ഘട്ടത്തില്‍ സുരക്ഷ ഉറപ്പാക്കാനായി രണ്ട് ഓപ്പറേറ്റര്‍മാര്‍ ട്രെയിനിലുണ്ടാകും. 2027 മധ്യത്തോടെ പൂര്‍ണമായും ഓപ്പറേറ്റര്‍മാര്‍ ഇല്ലാതെ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി.

ഓപ്പറേറ്റര്‍മാര്‍ ഇല്ലാത്ത അണ്‍അറ്റന്‍ഡഡ് ട്രെയിന്‍ ഓപ്പറേഷന്‍(യുടിഒ) സംവിധാനത്തില്‍ സര്‍വീസ് നടത്തുമ്പോള്‍ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍നിന്നാകും എല്ലാം നിയന്ത്രിക്കുക. ട്രെയിനിലെ വാതിലുകളുടെ നിയന്ത്രണം ഉള്‍പ്പെടെ ഇവിടെനിന്നാകും.

നിലവില്‍ ഓപ്പറേറ്റര്‍മാരില്ലാത്ത ട്രെയിന്‍ സര്‍വീസുകളുടെ പരീക്ഷണയോട്ടങ്ങള്‍ നടന്നുവരികയാണ്. ഏകദേശം 120 വ്യത്യസ്ത സുരക്ഷാ സാഹചര്യങ്ങളാണ് ഈ പരീക്ഷണയോട്ടങ്ങളില്‍ പരിശോധിക്കുന്നത്.
ഡ്രൈവറില്ലാ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ 15 ട്രെയിനുകളാകും സര്‍വീസിനായി ഉണ്ടാവുക. പത്തുമിനിറ്റ് ഇടവേളകളില്‍ ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തും. വടപളനിക്കും പൂനാമല്ലി ബൈപ്പാസിനും ഇടയില്‍ 40 രൂപയാകും പരമാവധി ടിക്കറ്റ് നിരക്ക്. മൂന്ന് കോച്ചുകളുള്ള ഒരു ട്രെയിനില്‍ പരമാവധി 900 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. മണിക്കൂറില്‍ 80 കിലോമീറ്ററാകും പരമാവധി വേ?ഗത. എന്നാല്‍, ശരാശരി 32 കിലോമീറ്റര്‍ വേ?ഗതയിലായിരിക്കും സര്‍വീസ് നടത്തുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യയില്‍ ഡല്‍ഹിയില്‍ മാത്രമാണ് നിലവില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ സര്‍വീസുള്ളത്.