സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചത് ഡ്രൈവര്‍ ; പ്രതിഷേധമുയരുന്നു

രോഗികളുടെ ജീവന്‍ വച്ച് പന്താടുന്ന അനാസ്ഥയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ജനങ്ങളില്‍ നിന്ന് ഉയരുന്നത്.

 


ആശുപത്രിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസറായ ഡോ രാംകേഷ് ഒരു കേസിന്റെ ആവശ്യത്തിനായി കോടതിയില്‍ പോയ സമയത്താണ് സംഭവം

സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ച് ഡോക്ടറുടെ ഡ്രൈവര്‍. യുപിയിലെ കാണ്‍പൂര്‍ കാന്‍ഷി റാം കംബൈന്‍ഡ് ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററിലാണ് സംഭവം. രോഗികളെ പരിശോധിച്ച ശേഷം മരുന്നുകള്‍ക്ക് കുറിപ്പെഴുതി നല്‍കുന്ന ഡ്രൈവറുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത പ്രതിഷേധം ഉയരുകയാണ്. ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങി.


ആശുപത്രിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസറായ ഡോ രാംകേഷ് ഒരു കേസിന്റെ ആവശ്യത്തിനായി കോടതിയില്‍ പോയ സമയത്താണ് സംഭവം. ഡോക്ടറുടെ അഭാവത്തില്‍ ഡ്രൈവറായ ദേവ് ഒപിയില്‍ ഇരിക്കുകയും രോഗികളെ മുറിക്കുള്ളിലേക്ക് വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. വയറുവേദനയും മറ്റ് ബുദ്ധിമുട്ടുകളും ചോദിച്ചറിഞ്ഞ ശേഷം ഇയാള്‍ ഒപി ടിക്കറ്റില്‍ മരുന്നുകള്‍ കുറിച്ച് നല്‍കുന്നത് വിഡിയോയില്‍ കാണാം. ഈ മരുന്നുകള്‍ പുറത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങാനായി നിര്‍ദ്ദേശം നല്‍കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
രോഗികളുടെ ജീവന്‍ വച്ച് പന്താടുന്ന അനാസ്ഥയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ജനങ്ങളില്‍ നിന്ന് ഉയരുന്നത്.