ഗാർഹിക വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തിയ നടപടി പിൻവലിക്കണം : സി.പി.എം
ഗാർഹിക വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തിയ നടപടി ഉടൻ പിൻവലിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.ഗാർഹിക പാചകവാതക സിലിണ്ടർ വില 60 രൂപ വർധിപ്പിച്ചത് ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കളെപോലും ബാധിക്കുമെന്നും വാണിജ്യ സിലിണ്ടർ വില 114.50 രൂപ വർധിപ്പിച്ചത് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുമെന്നും പി.ബി പ്രസ്താവനയിൽ പറഞ്ഞു.
ന്യൂഡൽഹി: ഗാർഹിക വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തിയ നടപടി ഉടൻ പിൻവലിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.ഗാർഹിക പാചകവാതക സിലിണ്ടർ വില 60 രൂപ വർധിപ്പിച്ചത് ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കളെപോലും ബാധിക്കുമെന്നും വാണിജ്യ സിലിണ്ടർ വില 114.50 രൂപ വർധിപ്പിച്ചത് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുമെന്നും പി.ബി പ്രസ്താവനയിൽ പറഞ്ഞു.
പാചക വാതക സിലിണ്ടറിൽനിന്നുള്ള നികുതി വരുമാനം ഒഴിവാക്കാൻ തയാറാകാത്തത് കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നിലപാടിനെ തുറന്നുകാട്ടുന്നതാണ്. നിരന്തരമായ വിലക്കയറ്റം ജനങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. വിലവർധനക്ക് കാരണമായി പശ്ചിമേഷ്യൻ സംഘർഷത്തെ ചൂണ്ടിക്കാട്ടുന്ന കേന്ദ്ര സർക്കാർ നിലപാട് കാപട്യമാണെന്നും യു.എസ് ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്ക് വഴങ്ങുന്നതിന്റെ സൂചനയാണെന്നും പി. ബി കുറ്റപ്പെടുത്തി.