സ്ത്രീധന പീഡനം, കൊലപാതകശ്രമം; കര്‍ണാടക ഗവര്‍ണറുടെ ചെറുമകനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ
കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിന്റെ ചെറുമകൻ ദേവേന്ദ്ര ഗെലോട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ദിവ്യ ഗെലോട്ട്.ന്റെ ചെറുമകൻ ദേവേന്ദ്ര ഗെഹ്‌ലോട്ടിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ.
സ്ത്രീധന പീഡനം, കൊലപാതക ശ്രമം, ഗാർഹിക പീഡനം, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ആരോപണങ്ങളാണ് ദിവ്യ ഗെഹ്‌ലോട്ട് ഉന്നയിച്ചത്
കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിന്റെ ചെറുമകൻ ദേവേന്ദ്ര ഗെലോട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ദിവ്യ ഗെലോട്ട്.ന്റെ ചെറുമകൻ ദേവേന്ദ്ര ഗെഹ്‌ലോട്ടിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ.
സ്ത്രീധന പീഡനം, കൊലപാതക ശ്രമം, ഗാർഹിക പീഡനം, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ആരോപണങ്ങളാണ് ദിവ്യ ഗെഹ്‌ലോട്ട് ഉന്നയിച്ചത്. ഭർതൃവീട്ടുകാർ ബലമായി പിടിച്ചുവെച്ചിരിക്കുന്ന നാല് വയസുകാരിയായ മകളെ സുരക്ഷിതമായി തിരികെ നല്‍കണമെന്നും ദിവ്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
2021ല്‍ ഗർഭിണിയായിരുന്നപ്പോള്‍ പീഡനം രൂക്ഷമായി. തന്നെ ക്രൂരമായി മർദിക്കുകയും ഭക്ഷണം നിഷേധിക്കുകയും ചെയ്തു. പണം കൊണ്ടുവന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ദേവേന്ദ്ര തന്നെ ഒരു ദിവസം തള്ളിയിട്ടു.
നട്ടെല്ലിനും അരയ്ക്കും തോളിനും ഗുരുതരമായി പരിക്കേറ്റെങ്കിലും ഒരു രാത്രി മുഴുവൻ വൈദ്യസഹായം ലഭിക്കാതെ കഴിയേണ്ടിവന്നെന്നും ദിവ്യയുടെ പരാതിയില്‍ പറയുന്നു.
ഭർത്താവ് ദേവേന്ദ്ര ഗെഹ്‌ലോട്ട് (33), അലോട്ട് മുൻ എംഎല്‍എ ആയ ഭർതൃപിതാവ് ജിതേന്ദ്ര ഗെഹ്‌ലോട്ട് (55), സഹോദരീഭർത്താവ് വിശാല്‍ ഗെഹ്‌ലോട്ട് (25) എന്നിവർക്കെതിരെയാണ് പരാതി.