'സമാധാനപരമായ പ്രതിഷേധത്തിന് നേരെ പെല്ലറ്റ് പ്രയോഗിക്കരുത്'; സുപ്രീംകോടതി
സമാധാനപരമായ പ്രതിഷേധത്തിന് നേരെ പെല്ലറ്റ് പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി. പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പെല്ലറ്റ് പ്രയോഗത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ആയുധങ്ങൾ സേനകൾക്ക് നൽകുന്നത് മനോധൈര്യം ഉറപ്പാക്കാനാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നീരീക്ഷിച്ചു
ന്യൂഡല്‍ഹി: സമാധാനപരമായ പ്രതിഷേധത്തിന് നേരെ പെല്ലറ്റ് പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി. പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പെല്ലറ്റ് പ്രയോഗത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
അസാധാരണ സാഹചര്യത്തില്‍ പൊലീസിന് കടുത്ത നടപടികള്‍ സ്വീകരിക്കാമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു. പൊലീസിന് മനോവീര്യം നല്‍കുന്നതാണ് ആയുധമെന്നും അസാധാരണ സാഹചര്യങ്ങളില്‍ പൊലീസിന് പെല്ലറ്റ് പ്രയോഗിക്കാമെന്നും ബാഗ്ചി പറഞ്ഞു
ആയുധങ്ങൾ സേനകൾക്ക് നൽകുന്നത് മനോധൈര്യം ഉറപ്പാക്കാനാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നീരീക്ഷിച്ചു. പ്രതിഷേധത്തിനിടെ ജന്തർ മന്തറിൽ വിന്യസിച്ച ആർഎഎഫിന്റെ ആയുധപ്രയോഗത്തിന്റെ വിവരങ്ങൾ സൂക്ഷിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചതില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍എഎഫ്) ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നൽകിയിരുന്നു