വ്യാജ സന്ദേശങ്ങളില്‍ വീഴരുത്, ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല ; നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളോട് എന്‍ടിഎ

സമൂഹ മാധ്യമങ്ങളായ ടെലിഗ്രാം, യൂട്യൂബ് എന്നിവ വഴി ചോദ്യപേപ്പര്‍ ലഭിക്കുമെന്ന തരത്തില്‍ വ്യാജ ചാറ്റുകളും എഡിറ്റ് ചെയ്ത വീഡിയോകളും നിര്‍മ്മിച്ച് ചില തട്ടിപ്പുസംഘങ്ങള്‍ രംഗത്തുണ്ടെന്ന് എന്‍ടിഎ ചൂണ്ടിക്കാട്ടി

 

വിദ്യാര്‍ഥികള്‍ ആശങ്കപ്പെടാതെ പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ തികച്ചും വ്യാജമാണെന്നും എന്‍ടിഎ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ആശങ്കപ്പെടാതെ പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

സമൂഹ മാധ്യമങ്ങളായ ടെലിഗ്രാം, യൂട്യൂബ് എന്നിവ വഴി ചോദ്യപേപ്പര്‍ ലഭിക്കുമെന്ന തരത്തില്‍ വ്യാജ ചാറ്റുകളും എഡിറ്റ് ചെയ്ത വീഡിയോകളും നിര്‍മ്മിച്ച് ചില തട്ടിപ്പുസംഘങ്ങള്‍ രംഗത്തുണ്ടെന്ന് എന്‍ടിഎ ചൂണ്ടിക്കാട്ടി. ഇത്തരം സംഘങ്ങള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.