'എസ്‌ഐആറിനെ പഴിചാരേണ്ട, ആത്മപരിശോധന നടത്തൂ' രാഹുല്‍ ഗാന്ധിയോട് അമിത് ഷാ

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയിലാണ് ബിജെപി വിജയം ചൂണ്ടിക്കാട്ടി അമിത് ഷായുടെ പ്രതികരണം

 

ഗുജറാത്തില്‍ കഴിഞ്ഞ 41 വര്‍ഷമായി കോണ്‍ഗ്രസിന് ഒരു തിരഞ്ഞെടുപ്പില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.

ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായ തോല്‍വികളില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എസ്‌ഐആറിനെ പഴിചാരുന്നതിന് പകരം കോണ്‍ഗ്രസ് സ്വന്തം പ്രകടനത്തില്‍ ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ഗുജറാത്തില്‍ കഴിഞ്ഞ 41 വര്‍ഷമായി കോണ്‍ഗ്രസിന് ഒരു തിരഞ്ഞെടുപ്പില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയിലാണ് ബിജെപി വിജയം ചൂണ്ടിക്കാട്ടി അമിത് ഷായുടെ പ്രതികരണം. ഗുജറാത്തിലെ മൂന്ന് നഗരസഭകളിലേക്കും മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടിയതായി അമിത് ഷാ വ്യക്തമാക്കി. ആകെ 104 സീറ്റുകളില്‍ 90 സീറ്റുകളും ബിജെപിയാണ് നേടിയത്. അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ആകെയുള്ള 44 സീറ്റുകളില്‍ 38 സീറ്റുകളും ബിജെപി നേടി. മത്സരരംഗത്തുണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടിക്ക് എല്ലാ സീറ്റുകളിലും കെട്ടിവെച്ച തുക നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.