'എന്റെ ശരീരം തൊടാൻ പിതാവിനെ അനുവദിക്കരുത്'; പിതാവിനെതിരെ ഗുരുതരമായ ആരോപണ കുറിപ്പെഴുതി യുവ അഭിഭാഷകൻ ജീവനൊടുക്കി

പിതാവിനെതിരെ ഗുരുതരമായ ആരോപണ കുറിപ്പെഴുതി യുവ അഭിഭാഷകൻ ജീവനൊടുക്കി.  23 വയസ്സുകാരനായ അഭിഭാഷകൻ പ്രിയാൻഷു ശ്രീവാസ്തവയാണ് അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചത്.ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് തന്റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെ പിതാവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കത്ത് ഇയാള്‍ പങ്കുവെച്ചിരുന്നു.

 

വർഷങ്ങളായി പിതാവ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ആ ശ്വാസംമുട്ടലില്‍ ഇനി ജീവിക്കാൻ കഴിയില്ലെന്നും കത്തില്‍ പറയുന്നു

കാണ്‍പൂർ : പിതാവിനെതിരെ ഗുരുതരമായ ആരോപണ കുറിപ്പെഴുതി യുവ അഭിഭാഷകൻ ജീവനൊടുക്കി.  23 വയസ്സുകാരനായ അഭിഭാഷകൻ പ്രിയാൻഷു ശ്രീവാസ്തവയാണ് അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചത്.ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് തന്റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെ പിതാവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കത്ത് ഇയാള്‍ പങ്കുവെച്ചിരുന്നു.

വർഷങ്ങളായി പിതാവ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ആ ശ്വാസംമുട്ടലില്‍ ഇനി ജീവിക്കാൻ കഴിയില്ലെന്നും കത്തില്‍ പറയുന്നു.തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അനാവശ്യമായ ഇടപെടലുകള്‍ പിതാവ് നടത്തിയിരുന്നുവെന്നും ഇത് തന്നെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും യുവാവ് പറയുന്നു.'

എന്റെ ശരീരം തൊടാൻ പിതാവിനെ അനുവദിക്കരുത്. ആർക്കും ഇതുപോലൊരു അച്ഛനെ കിട്ടാതിരിക്കട്ടെ. മാതാപിതാക്കളോട് ഒരപേക്ഷയുണ്ട്, കുട്ടികള്‍ക്ക് താങ്ങാവുന്നതിലപ്പുറം അവരെ പീഡിപ്പിക്കരുത്. ഞാൻ തോറ്റു, പപ്പ ജയിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍,' എന്ന വികാരനിർഭരമായ വരികളോടെയാണ് കത്ത് അവസാനിക്കുന്നത്.

ഫിസിക്കല്‍ എഡ്യൂക്കേഷൻ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും പിതാവ് നിർബന്ധിച്ച്‌ കമ്പ്യൂട്ടർ സയൻസ് പഠിപ്പിച്ചു.മാതാപിതാക്കള്‍ കുട്ടികളോട് കർക്കശക്കാരാകണം, എന്നാല്‍ അത് ശ്വാസംമുട്ടിക്കുന്ന രീതിയിലാകരുത്,'

സംഭവസമയത്ത് കോടതിയുടെ അഞ്ചാം നിലയില്‍ ഫോണില്‍ സംസാരിച്ചു നിന്ന പ്രിയാൻഷു പെട്ടെന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.